പൊലീസ് തലപ്പത്ത് അഴിച്ചുപണി:ക്രൈം ബ്രാഞ്ച് വിജിലന്‍സ് മേധാവിമാരെ മാറ്റി

Spread the love

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് അഴിച്ചുപണി. ക്രൈം ബ്രാഞ്ച് വിജിലന്‍സ് മേധാവിമാരെ മാറ്റി. എസ് ശ്രീജിത്തിന് പകരം ഷേഖ് ദർവേസ് സാഹേബ് പുതിയ ക്രൈംബ്രാഞ്ച് മേധാവിയാകും. ശ്രീജിത്ത് ഗതാഗത കമ്മീഷണറാകും. എം ആർ അജിത് കുമാറാണ് പുതിയ വിജിലൻസ് ഡയറക്ടർ. സുദേഷ് കുമാർ ജയിൽ മേധാവിയാകും.

നടിയെ ആക്രമിച്ച കേസും, ഇതുമായി ബന്ധപ്പെട്ട വധഗൂഢാലോചന കേസും വഴിത്തിരിവിൽ നിൽക്കേയാണ് ക്രൈം ബ്രാഞ്ച് മേധാവിയുടെ മാറ്റം. ദിലീപിന്റെ അഭിഭാഷകനെതിരായ ചോദ്യം ചെയ്യൽ നീക്കത്തെ തുടർന്നുള്ള പരാതികളാണ് ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റാൻ കാരണമെന്നാണ് സൂചന.

വിജിലൻസ് ഡയറക്ടർ സുദേഷ് കുമാറിനെതിരെ ഡിജിപി ടോമിൻ തച്ചങ്കരി പരാതി നൽകിയിരുന്നു. പ്രമുഖ സ്വർണാഭരണ ശാലയിൽ നിന്നും ആഭരണം വാങ്ങിയ ശേഷം കുറഞ്ഞ തുക നൽകിയെന്ന പരാതിയും വിജിലൻസ് ഡയറക്ടർക്കെതിരെയുണ്ടായിരുന്നു. ആഭ്യന്തര സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പരാതിയി കഴമ്പുണ്ടെന്ന് തെളിഞ്ഞതോടെയാണ് മാറ്റം.

Leave a Reply

Your email address will not be published. Required fields are marked *