നിര്‍മ്മിച്ചതില്‍ പിന്നെ വൃത്തിയാക്കാത്ത കെ എസ് ആര്‍ ടി സി ബസുകളെ സാക്ഷിനിര്‍ത്തി എം ഡി ബിജുപ്രഭാകര്‍ ‘യൂറോപ്പിലെ വൃത്തിയുള്ള ബസുകള്‍’സെമിനാറില്‍ പങ്കെടുക്കുവാന്‍ വിദേശത്തേക്ക്
നിര്‍മ്മിച്ചതില്‍ പിന്നെ വൃത്തിയാക്കാത്ത കെ എസ് ആര്‍ ടി സി ബസുകളെ സാക്ഷിനിര്‍ത്തി എം ഡി ബിജുപ്രഭാകര്‍ ‘യൂറോപ്പിലെ വൃത്തിയുള്ള ബസുകള്‍’സെമിനാറില്‍ പങ്കെടുക്കുവാന്‍ വിദേശത്തേക്ക്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുമ്പോഴും മുടങ്ങാതെ സെമിനാറില്‍ പങ്കെടുക്കാനും നഗരഗതാഗതത്തെക്കുറിച്ച് പഠിക്കാനും എംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകര്‍ ഐഎഎസ് വിദേശത്തേക്ക് പോകുന്നു. മെയ് 11 മുതല്‍ 14വരെയാണ് ബിജു പ്രഭാകര്‍ നെതര്‍ലന്‍ഡ് തലസ്ഥാനമായ ആംസ്റ്റര്‍ഡാം സന്ദര്‍ശിക്കുന്നത്. യാത്രാ ചെലവിനായി ദിവസേന 100 ഡോളര്‍ നല്‍കണമെന്നു പൊതുഭരണവകുപ്പിന്റെ ഉത്തരവില്‍ നിര്‍ദേശിക്കുന്നു.
‘യൂറോപ്പിലെ വൃത്തിയുള്ള ബസുകള്‍’എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറിലാണ് മെയ് 11, 12 തീയതികളില്‍ ബിജു പ്രഭാകര്‍ പങ്കെടുക്കുന്നത്. 13, 14 തീയതികളില്‍ നഗരഗതാഗത സംവിധാനത്തെക്കുറിച്ചുള്ള പഠനത്തില്‍ പങ്കെടുക്കും. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കു വിധേയമായിട്ടായിരിക്കും യാത്ര. മുന്‍ സര്‍ക്കാരുകളുടെ കാലത്തും കെഎസ്ആര്‍ടിസി വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും ഗതാഗത സംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു