ഗുണ്ടല്‍പേട്ടില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു.
ഗുണ്ടല്‍പേട്ട്: കര്‍ണാടക അതിര്‍ത്തിയായ ഗുണ്ടല്‍പേട്ടില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. വയനാട് കമ്പളക്കാട് സ്വദേശിയായ നെടുങ്കണ്ടി ഹൗസില്‍ എന്‍.കെ അജ്മല്‍(20)ആണ് മരിച്ചവരില്‍ ഒരാള്‍. ഇയാളുടെ സുഹൃത്താണ് കൂടെയുണ്ടായിരുന്നതെന്ന് പറയുന്നുണ്ടെങ്കിലും മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്. അജ്മല്‍ ഓടിച്ച പിക്കപ്പ് വാന്‍ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ വാന്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.