സന്തോഷ് ട്രോഫിയിൽ മേഘാലയയെ സമനിലയിൽ തളച്ചു കേരളം
മഞ്ചേരി :സന്തോഷ് ട്രോഫിയിൽ കേരളത്തിന് നിരാശ നിറഞ്ഞ സമനില. ഇന്നലെ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന കേരളത്തിന്റെ ഗ്രൂപ്പിലെ മൂന്നാം മത്സരത്തിൽ മേഘാലയ കേരളത്തെ സമനിലയിൽ തളച്ചു. 2-2 എന്ന സമനിലയിലാണ് കളി അവസാനിച്ചത്. രണ്ടാം പകുതിയിൽ ക്യാപ്റ്റൻ ജിജോ നഷ്ടമാക്കിയ പെനാൾട്ടി കേരളത്തിന് തിരിച്ചടിയായി.
ഇന്ന് ഒരു മാറ്റവുമായി ഇറങ്ങിയ കേരളത്തിന് പെട്ടെന്ന് തന്നെ ലീഡ് എടുക്കാനായി. 17ആം മിനുട്ടിൽ സഫ്നാദിലൂടെ ആയിരുന്നു കേരളത്തിന്റെ ആദ്യ ഗോൾ. വലതു വിങ്ങിലൂടെ ഡ്രിബിൾ ചെയ്ത് കയറി ക്രോസ് നൽകിയ നിജോ ഗിൽബേർട് സഫ്നാദിനെ കണ്ടെത്തി. ഫസ്റ്റ് ടച്ച് ഫിനിഷിൽ കേരളത്തെ മുന്നിൽ എത്തിച്ചു.
പിന്നാലെ റാഷിദ് മധ്യനിരയിൽ നിന്ന് ഒരു ലോബ് പാസിലൂടെ നിജോ ഗിൽബേർടിനെ കണ്ടെത്തി. ഗോളി മാത്ര മുന്നിലിരിക്കെ നിജോ തൊടുത്ത് ഷോട്ട് പുറത്തേക്ക് പോയി. 39ആം മിനുട്ടിൽ മേഘാലയയുടെ ഒരു ഫ്രീകിക്ക് ഫുൾ ലെങ്ത് ഡൈവിലൂടെ മിഥുൻ തടഞ്ഞു. പക്ഷെ അധികം നീണ്ടു നിന്നില്ല കേരളത്തിന്റെ പ്രതിരോധം. നാല്പ്പതാം മിനുട്ടിൽ കൈൻസൈബോർ ഒരു ഹെഡറിലൂടെ മിഥുനെ കീഴ്പ്പെടുത്തി. സ്കോർ 1-1. കളി ഇതേ സ്കോറിൽ ആദ്യ പകുതിക്ക് പിരിഞ്ഞു.
രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ കേരളത്തിന് ലീഡ് എടുക്കാൻ അവസരം വന്നു. 49ആം മിനുട്ടിൽ ജെസിനെ വീഴ്ത്തിയതിന് കിട്ടിയ പെനാൾട്ടി പക്ഷെ ക്യാപ്റ്റൻ ജിജോ ജോസഫിന് ലക്ഷ്യത്തിൽ എത്തിക്കാൻ ആയി. ജിജോയുടെ പെനാൾട്ടി ഗോൾ ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി.