അരീക്കോട്ടെ ആസ്റ്റർ മദർ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചു
അരീക്കോട്ടെ ആസ്റ്റർ മദർ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചു
അരീക്കോട് :പ്രവാസി കൂട്ടായ്മ തുടക്കം കുറിച്ച, പ്രാവാസി അരീക്കോട് ചാരിറ്റിബിൾ ട്രസ്റ്റ് (PACT )ൻ്റെയും,, ആസ്റ്റർ മദർ ആശുപത്രിയുടെയും സംയുക്ത സഹകരണത്തോടെ അരീക്കോട് ആസ്റ്റർ മദർ ആശുപത്രിയിൽ ഡയാലിസിസ് യൂനിറ്റിന് ആരംഭം കുറിച്ചു. ചീഫ് ഓഫ് മെഡിക്കൽ സർവിസസ് Dr രാജേഷ് കുമാറി(CMS) ൻ്റെയും, മെഡിക്കൽ ടീം അംഗങ്ങളുടെയും,,PACT അംഗങ്ങളുടെയും നേതൃത്വത്തിൽ ആദ്യ രോഗിയെ സ്വീകരിച്ച് ഡയാലിസിസ് ആരംഭിച്ചു , ഖത്തർ,ദുബായ്,സഊദി അറേബ്യ, എന്നീ രാജ്യങ്ങളിലെ അരീക്കോട്ടുകാരായ പ്രവാസികളുടെ (PACT ) സഹകരണത്തോടെയാണ് ഡയാലിസിസ് സെൻ്റർ ആരംഭിച്ചത്. അരീക്കോടിനു 15 കിലോമീറ്റർ ചുറ്റളവിലുള്ള അടിയന്തിര ഘട്ടത്തിൽ ആശുപത്രിയിൽ എത്തേണ്ട രോഗികൾക്ക് സൗജന്യമായി ആംമ്പുലൻസ് സൗകര്യവും ആശുപത്രി അതികൃതർ അനുവദിച്ചതായി അറീയിച്ചു.