ജപ്തിക്കെത്തിയ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഗൃഹനാഥൻ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
കോട്ടയം: ജപ്തിക്കെത്തിയ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഗൃഹനാഥൻ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഏറ്റുമാനൂർ മാടപ്പാട് സ്വദേശി ഷിജിനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പൊള്ളലേറ്റ ഷിജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവം കണ്ട ഉദ്യോഗസ്ഥർ ഇറങ്ങി ഓടി. ഷിജിൻ കോട്ടയം കോഓപറേറ്റീവ് അർബൻ ബാങ്കിൽനിന്നു 15 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. 30 ലക്ഷത്തോളം തിരിച്ചടയ്ക്കാനുണ്ട്. ജപ്തിക്ക് ചെന്നപ്പോഴാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്.