തിരുവനന്തപുരത്ത്പോ ലീസ് ബസിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു.
തിരുവനന്തപുരം : പോലീസ് ബസിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രികരായ രണ്ട് പേർക്കാണ് പരിക്കേറ്റത്. തിരുവനന്തപുരം ഫോർട്ട് താലൂക്ക് ആശുപത്രിയ്ക്ക് മുന്നിലായിരുന്നു അപകടം.
ഇന്നലെ രാത്രി ഫോർട്ട് താലൂക്ക് ആശുപത്രിക്ക് മുമ്പിലാണ് സംഭവം. പോലീസ് ബസ് അമിത വേഗതയിലെത്തി സ്കൂട്ടർ യാത്രികരായ രണ്ട് സ്ത്രീകളെ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരുവരെയും ആദ്യം ഫോർട്ട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് അവിടെ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്കോ ഴിക്കോട് റൂറലിൽ നിന്നുള്ള ബസാണ് അപകടമുണ്ടാക്കിയത്. ബസ് ഇപ്പോൾ വഞ്ചിയൂർ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.