പാലക്കാട്ടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത സർവ്വ കക്ഷി യോഗം ഇന്ന്
പാലക്കാട് : പാലക്കാട്ടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത സർവ്വ കക്ഷി യോഗം ഇന്ന്. ഉച്ചയ്ക്ക് മൂന്നരയ്ക്ക് കളക്ടറേറ്റിലാണ് യോഗം ചേരുക. യോഗത്തിൽ ബിജെപിയും പങ്കെടുക്കും.
വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിലാണ് യോഗം. മറ്റ് രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.