കൊടുങ്ങല്ലൂർ ബൈപ്പാസിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു
തൃശൂർ: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ശ്രീനാരായണപുരം സ്വദേശി വിഷ്ണു, മാള പൂപ്പത്തി സ്വദേശി ആദിത്യന്‍ എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂർ ബൈപ്പാസിൽ വെച്ചായിരുന്നു അപകടം.
ചന്തപ്പുര കോട്ടപ്പുറം ബൈപ്പാസ് സര്‍വീസ് റോഡില്‍ ടി.കെ.എസ് പുരം ക്ഷേത്രത്തിന് സമീപം രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. സര്‍വ്വീസ് റോഡിലേക്ക് കയറി വന്ന ബൈക്കും വടക്കുഭാഗത്ത് നിന്നും വരികയായിരുന്ന ഡ്യൂക്ക് ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.