ക്രിസ്തീയവിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നു.
പ്രത്യാശയുടെ സന്ദേശവുമായി ക്രിസ്തീയവിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നു.ഇന്നലെ രാത്രി മുതൽ സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷകളും പ്രാർത്ഥനയും നടന്നു.കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി ഒഴിഞ്ഞതോടെ ഉയര്‍ത്തെയേഴുന്നേറ്റതിന്റെ ഓര്‍മ്മയിൽ ആരാധനാലയങ്ങൾ സജീവമായി.ഇന്നലെ വൈകുന്നേരം തുടങ്ങിയ പ്രാർത്ഥനകളും ശുശ്രൂഷകളും ചിലയിടങ്ങളിൽ നേരം പുലരും വരെ തുടർന്നു.
എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കുർബാന അർപ്പിച്ചു.തുടർന്ന് അദ്ദേഹം ഈസ്റ്റർ സന്ദേശം നൽകി.
തിരുവനന്തപുരം സെൻറ് ജോസഫ് കത്തീഡ്രലിൽ നടന്ന ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍ക്ക്
ലത്തീൻ കത്തോലിക്കാ സഭാ തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ മുഖ്യ കാര്‍മികത്വം വഹിച്ചു.
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ ഉയിര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷയ്ക്ക് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയസ് ക്ലിമ്മിസ് കാതോലിക്ക ബാവ നേതൃത്വം നല്കി.