ഉക്രൈനിൽ മലപ്പുറം സ്വദേശിയായ വിദ്യാർത്ഥി ബൈക്ക് അപകടത്തിൽ മരിച്ചു
മലപ്പുറം: യുക്രെയ്നിൽ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. താമസ സ്ഥലത്തു നിന്നും നോമ്പുതുറക്ക് ഉള്ള വിഭവങ്ങൾ വാങ്ങാൻ പോകുന്നതിനിടെയാണ് ബൈക്ക് അപകടത്തിലാണ് വിദ്യാർത്ഥി മരിച്ചത്. യുക്രെയ്നിലെ അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ് മുഹമ്മദ് റിസ്വാൻ.
യുക്രെയ്നിലെ അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥിയായ മലപ്പുറം തിരൂർ ചമ്രവട്ടത്തെ പാട്ടത്തിൽ മുഹമ്മദ് റാഫി-നസീറ ദമ്പതികളുടെ മകൻ മുഹമ്മദ് റിസ്വാൻ(22)ആണ് ബെക്ക് അപകടത്തിൽ മരിച്ചത്. യുക്രയ്നിലെ അർമേനിയയിൽവച്ചാണ് അപകടം നടന്നത്.
അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥിയായ റിസ് വാൻ അർമേനിയയിലേക്ക് വിസ ക്രെഡിറ്റ് ട്രാൻസ്ഫർ സംബന്ധമായ കാര്യത്തിന് പോയതായിരുന്നു. താമസ സ്ഥലത്തു നിന്നും നോമ്പുതുറക്ക് ഉള്ള വിഭവങ്ങൾ വാങ്ങാൻ പോകുന്നതിനിടെ വൈകുന്നേരം 6.30ന് ബൈക്ക് അപകടത്തിൽ മരണപ്പെടുകയായിരുന്നു.
സഹോദരങ്ങൾ: റമീസ്(എൻജിനീയർ), മുഹമ്മദ് സാമാൻ(പ്ലസ്ടു വിദ്യാർത്ഥി)