പാലക്കാട് കോട്ടായിയിൽ ഒരു കുടുംബത്തിലെ നാലുപേർക്ക് വെട്ടേറ്റു.
പാലക്കാട്: പാലക്കാട് കോട്ടായിയിൽ ഒരു കുടുംബത്തിലെ നാലുപേർക്ക് വെട്ടേറ്റു. ചൂലന്നൂർ സ്വദേശികളായ മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവർക്കാണ് വെട്ടേറ്റത്. ഇതിൽ മണി, സുശീല, ഇന്ദ്രജിത്ത് എന്നിവരുടെ നില ഗുരുതരമാണ്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇന്നു പുലർച്ചെ രണ്ടു മണിയോടെ ആയിരുന്നു സംഭവം. കുടുംബവഴക്കാണ് കാരണമെന്നാണ് പോലീസ് പറയുന്നത്. പ്രതിയും ബന്ധുവുമായ കുനിശ്ശേരി സ്വദേശി മുകേഷ് ഒളിവിലാണ്. ഇയാൾക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്