പാലക്കാട് കുടുംബ കലഹത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു.
പാലക്കാട്• കുടുംബ കലഹത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. കൊടക്കാട് ആമിയംകുന്നിലാണ് സംഭവം. കൊടക്കാട് ചക്കാലക്കുന്നൻ ഹംസയുടെ ഭാര്യ ആയിഷകുട്ടി (35) ആണ് മരിച്ചത്. ഹംസ (45) നാട്ടുകൽ പൊലീസിൽ കീഴടങ്ങി.
വെള്ളിയാഴ്ച വൈകിട്ട് 5.30നാണ് സംഭവം. വീടിന് പുറകിലെ റബർ തോട്ടത്തിൽ വച്ചാണ് സംഭവം നടന്നത്. കുടുംബ വഴക്കിനെ തുടർന്ന് ഹംസ മരക്കഷണം കൊണ്ട് ആയിഷകുട്ടിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ശേഷം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.