പാലക്കാട് കിഴക്കഞ്ചേരി കോട്ടേക്കുളത്ത് ഭഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു
പാലക്കാട്: പാലക്കാട് കിഴക്കഞ്ചേരി കോട്ടേക്കുളത്ത് ഭഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. ഒടുകിൻചോട് കൊച്ചുപറമ്പിൽ എൽസി (58) ആണ് മരിച്ചത്. കൊലപാതകത്തിനുശേഷം ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് അപ്പച്ചൻ എന്ന വർഗീസിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്ക് പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. ഇയാൾ തന്നെയാണ് കൊലപാതക വിവരം പോലീസിനെ വിളിച്ച് അറിയിച്ചത്. താനും മറിക്കാൻ പോകുന്നുവെന്ന സന്ദേശത്തെ തുടർന്ന് സൈബർ പോലീസിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ ആണ് അപ്പച്ചനെ കണ്ടെത്തിയത്. ഇയാൾ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.