ലൗ ജിഹാദ് വിഷയം: പാർട്ടിയുടെയും സർക്കാരിനെയും നിലപാടുകളെ തള്ളിപ്പറഞ്ഞ് സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം

Spread the love

കോഴിക്കോട്: ലൗജിഹാദ് വിഷയത്തിൽ പാർട്ടിയുടെയും സർക്കാരിനെയും നിലപാടുകളെ തള്ളിപ്പറഞ്ഞ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോർജ് എം തോമസിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം. ജോർജ് എം തോമസ് മത് വക്താവായെന്നും ആരോപണം

ജോർജ് എം തോമസിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന ഇങ്ങനെയായിരുന്നു

ലവ്ജി ഹാദ് എന്നത് കേരളത്തിൽ ഉണ്ടെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ജോർജ് എം തോമസ്. ലൗ ജിഹാദ് എന്നത് കണ്ണടച്ച് എതിർക്കാനാവില്ലെന്നും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള സംഘടനകൾ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥിനികളെ ലൗ ജിഹാദിൽ കുടുക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഡിവൈഎഫ്ഐ നേതാവ് ഷെജിനും ജോയ്‌സ്നയും തമ്മിലുള്ള വിവാഹം വിവാദമായ സാഹചര്യത്തിലായിരുന്നു ജോർജ് എം തോമസിന്റെ പ്രതികരണം.

ഷെജിൻ ജോയ്സ്നയുമായി ഒളിച്ചോടിയ നടപടി ശരിയല്ലെന്ന് ജോർജ് എം തോമസ് വിമർശിച്ചു. ഇത്തരമൊരു പ്രണയമുണ്ടെങ്കിൽ പാർട്ടിയോട് അറിയിക്കണമായിരുന്നു. അടുത്ത സഖാക്കളോടോ പാർട്ടി ഘടകത്തിലോ സംഘടനയിലോ ആരുമായും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. ക്രൈസ്തവ സമുദായം വലിയ തോതിൽ പാർട്ടിയുമായി അടുക്കുന്ന സമയമാണ്. ഈ ഘട്ടത്തിൽ ഇത്തരമൊരു നീക്കം പാർട്ടിക്ക് വലിയ തിരിച്ചടിയാണ് പ്രദേശത്ത് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ജോർജ്ജ് എം തോമസിനെ തള്ളിക്കൊണ്ട് ഡിവൈഎഫ്ഐയും പാർട്ടിയും രംഗത്തുവന്നിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *