സിപിഎം നേതാക്കൾക്കെതിരെ കുറിപ്പെഴുതി വെച്ച് ചുമട്ടുതൊഴിലാളി ആത്മഹത്യ ചെയ്തു
തൃശൂർ: സിപിഎം നേതാക്കൾക്കെതിരെ കുറിപ്പെഴുതി വെച്ച് ചുമട്ടുതൊഴിലാളി ആത്മഹത്യ ചെയ്തു. തൃശൂർ പീച്ചി സ്വദേശി കെ ജി സജിയാണ് ജീവനൊടുക്കിയത്. സിഐടിയു വിട്ട് സ്വതന്ത്ര സംഘടന രൂപീകരിച്ചയാളാണ് സജി. പ്രാദേശിക സിപിഎം നേതാക്കളുടെ വധ ഭീഷണി മൂലമാണ് ആത്മഹത്യ.
തിങ്കളാഴ്ചയാണ്സജി ജീവനൊടുക്കിയത്. അവിവാഹിതനാണ്. സിപിഎം നേതാക്കളുടെ വധഭീഷണിയുള്ളതിനാൽ ജീവനൊടുക്കുന്നു എന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. സംഭവത്തിൽ പീച്ചി പൊലീസ് അന്വേഷണം ആരംഭിച്ചു.
സിപിഎം ലോക്കൽ, ബ്രാഞ്ച് സെക്രട്ടറിമാർ ഭീഷണിപ്പെടുത്തിയിരുന്നതായി സജിയുടെ സഹോദരൻ ബിജു വ്യക്തമാക്കി. പാലം പണി അടക്കമുള്ളതിന് സിപിഎം പ്രാദേശിക നേതാക്കൾ പണം വാങ്ങിയിരുന്നതായും ഇത് ചോദ്യം ചെയ്തതിനെത്തുടർന്ന് വധഭീഷണിയുണ്ടായിരുന്നതായും ബിജു പറയുന്നു