മകനെ ബാറിന് പുറത്തു നിർത്തി പിതാവ് ബാറിൽ കയറി. ഭാഷയറിയാതെ അലഞ്ഞു നടന്ന ബാലനെ കണ്ടെത്തിയത് മണിക്കൂറുകൾ കഴിഞ്ഞ്
ചെങ്ങന്നൂർ: ഭാര്യയെ പ്രസവ വാർഡിൽ പ്രവേശിപ്പിച്ച ശേഷം ഒപ്പമുണ്ടായിരുന്ന 10 വയസ്സുകാരൻ മകനെ പുറത്തുനിർത്തി പിതാവ് ടൗണിലെ ബാറിൽ കയറി;അച്ഛനെ കാണാതെ ഭാഷയറിയാത്ത കുട്ടി ടൗണിൽ ഒന്നരമണിക്കൂറോളം അലഞ്ഞു നടന്നു. ഇന്നലെ ഉച്ചയ്ക്കാണു സംഭവം. അസം സ്വദേശികളുടെ മകനാണു വഴിയോ ഭാഷയോ വശമില്ലാതെ ചെങ്ങന്നൂരിൽ അലഞ്ഞത്. ജില്ലാ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതി, മകനെ കാണാതായതോടെ പരിഭ്രാന്തയായി ആശുപത്രി പരിസരത്തു തിരച്ചിൽ നടത്തിയതോടെയാണു സംഭവം പുറത്തറിഞ്ഞത്. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്നു ഡിവൈഎസ്പി ഡോ. ആർ.ജോസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം തിരച്ചിൽ തുടങ്ങി.
ആശുപത്രിയിൽ യുവതിയോടു പറയാതെ പുറത്തുപോയ പിതാവ് , കുട്ടിയെ പുറത്തുനിർത്തി ഇയാൾ നഗരത്തിലെ ബാറിൽ കയറി. പിതാവിനെ കാണാതെ പരിഭ്രാന്തനായ കുട്ടി മാർക്കറ്റ് പരിസരത്ത് അലയുന്നതിനിടെ പോലീസ്ക ണ്ടെത്തുകയായിരുന്നു.