ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന്ഓ ശാന ഞായര്‍ ആചരിക്കുന്നു.
ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഓശാന ഞായര്‍ ആചരിക്കുന്നു.
കോട്ടയം :പള്ളികളില്‍ കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും പ്രത്യേക പ്രാര്‍ത്ഥനകളും നടക്കും.
കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലേമിലേക്ക് വന്ന ക്രിസ്തുവിനെ ഒലിവിന്റെ ചില്ലകളേന്തി ആര്‍പ്പുവിളികളോടെ ജനം സ്വീകരിച്ചതിന്റെ അനുസ്മരണമായാണ് ഓശാന ഞായര്‍ ആഘോഷിക്കുന്നത്.
ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓര്‍മകള്‍ പുതുക്കുന്ന വിശുദ്ധ വാരാചരണത്തിനും തുടക്കമാകുന്ന ദിനമാണ് ഓശാന ഞായര്‍. അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയില്‍ വ്യാഴാഴ്ച പെസഹ ദിനം ആചരിക്കും.
പള്ളികളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയും വീടുകളില്‍ പുളിപ്പില്ലാത്ത അപ്പം മുറിക്കലും നടക്കും. കുരിശു മരണത്തിന്റെ ഓര്‍മകള്‍ പുതുക്കുന്ന ദുഃഖവെള്ളിയില്‍ പീഡാനുഭവ വായനകളും കുരിശിന്റെ വഴിയും പരിഹാര പ്രദക്ഷിണങ്ങളും നടക്കും. ‘ഓശാന ഓശാന ദാവീദിന്റെ പുത്രന് ഓശാന’ എന്നു പാടിയാണ് ഓശാന ഞായറെ ജനങ്ങള്‍ വരവേല്ക്കുന്നത്.
എല്ലാ ക്രൈസ്തവ സഭകളിലും കുരുത്തോലയല്ല ഉപയോഗിക്കുന്നത്. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ, യുക്രേനിയന്‍ ഓര്‍ത്തഡോക്‌സ് സഭ, യുക്രേനിയന്‍ കത്തോലിക്കാ സഭ തുടങ്ങിയ വിഭാഗങ്ങള്‍ പുസി വില്ലോ എന്ന ചെടിയാണ് ഓശാന ദിവസം ഉപയോഗിക്കുന്നത്. മറ്റു ചില ഓര്‍ത്തഡോക്‌സ് സഭകളിലാകട്ടെ ഒലിവുമരച്ചില്ലകളുമാണ് ഉപയോഗിക്കുക.