എറണാകുളത്ത് പൊലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് പ്രതികൾ രക്ഷപ്പെട്ടു
എറണാകുളത്ത് പൊലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് പ്രതികൾ രക്ഷപ്പെട്ടു
കൊച്ചി :എറണാകുളം ചേരാനെല്ലൂരിലെ പൊലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് പ്രതികൾ രക്ഷപ്പെട്ടു.അരുൺ സെബാസ്റ്റ്യൻ, ആന്‍റണി ഡി കോസ്റ്റ എന്നിവരാണ് രക്ഷപ്പെട്ടത്.മയക്കുമരുന്ന്, പിടിച്ചുപറി കേസുകളിലെ പ്രതികളാണ് ഇരുവരും.ഇതിൽ അരുൺ കോടതി റിമാൻഡ് ചെയ്ത പ്രതിയാണ്.തുടർനടപടികൾക്കായി സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കവേയാണ് രക്ഷപ്പെട്ടത്.മയക്കുമരുന്ന്, പിടിച്ചുപറി അടക്കം 7 ലേറെ കേസുകളാണ് ഇരുവർക്കുമെതിരെയുള്ളത്.
പ്രതികൾ തമ്മിൽ പരസ്പരം കലഹിക്കുന്നത് ഒഴിവാക്കുന്നതിനായി അരുൺ സെബാസ്റ്റ്യനെ സെല്ലിനുള്ളിലും ആൻസൻ ഡി കോസ്റ്റയെ സെല്ലിന് പുറത്തുമാണ് ഇരുത്തിയിരുന്നത്.രാത്രി 11 മണിയോടെ ഇരുവരും.സ്റ്റേഷനിൽനിന്നുംരക്ഷപ്പെടുകയായിരുന്നു.പൊലീസ് വ്യാപക തിരച്ചിൽ തുടങ്ങി.