ബാങ്കുകളിലും എ.ടി.എമ്മുകളിലും കാർഡ് രഹിത പണം പിൻവലിക്കാൻ സൗകര്യം ഏർപ്പെടുത്താൻ റിസർവ് ബാങ്ക് നിർദേശം

Spread the love

ഡൽഹി: യു.പി.ഐ സംവിധാനം ഉപയോഗിച്ച് എല്ലാ ബാങ്കുകളിലും എ.ടി.എമ്മുകളിലും കാർഡ് രഹിത പണം പിൻവലിക്കാൻ സൗകര്യം ഏർപ്പെടുത്താൻ റിസർവ് ബാങ്ക് നിർദേശം. നിലവിൽ ചില ബാങ്കുകളിൽ മാത്രമാണ് ഈ സൗകര്യം. ഇത് മറ്റെല്ലാം ബാങ്കുകളിലേക്കും വ്യാപിപ്പിക്കാനാണ് റിസർവ് ബാങ്ക്.

പണവായ്പ നയപ്രഖ്യാപനത്തിൽ ഗവർണർ ശക്തികാന്ത ദാസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് പൂർണതോതിൽ യാഥാർഥ്യമാകുന്നതോടെ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇല്ലാതെ തന്നെ എ.ടി.എമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കും. ഇതിന് പുറമേ ഇടപാടുകൾ വേഗത്തിൽ നിർവഹിക്കാൻ സാധിക്കുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കുന്നു.എ.ടി.എം തട്ടിപ്പുകൾ തടയാനും ഇതുവഴി സാധിക്കുമെന്നാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *