പൂരം പൊടി പൂരം തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി
പൂരം പൊടി പൂരം തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി
തൃശൂർ:തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി. കേന്ദ്ര ഏജന്‍സിയായ ‘പെസോ ‘ ആണ് അനുമതി നല്‍കിയത്.
കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും ഗുണ്ടിനും അനുമതിയിട്ടുണ്ട്. മെയ് എട്ടിന് സാംപിള്‍ വെടിക്കെട്ടും മേയ് പതിനൊന്നിന് പുലര്‍ച്ചെ പ്രധാന വെടിക്കെട്ടും നടത്താനാണ് അനുമതി.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തൃശൂര്‍ പൂരം നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സാഹചര്യത്തിലാണ് എല്ലാ ചടങ്ങളോടും കൂടി പൂരം നടത്താന്‍ തീരുമാനിച്ചത്.