ആര്‍.വൈ.എഫ്(ലെനിനിസ്റ്റ് ) ഇടുക്കി ജില്ലാ സമ്മേളനവും ഭാരവാഹി തെരഞ്ഞെടുപ്പും ശനിയാഴ്ച തൊടുപുഴയില്‍
ആര്‍.വൈ.എഫ് (ലെനിനിസ്റ്റ്) ഇടുക്കി ജില്ലാ സമ്മേളനം ശനിയാഴ്ച
ഇടുക്കി- കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ നയിക്കുന്ന ആര്‍എസ്.പി ലെനിനിസ്റ്റ് പാര്‍ട്ടിയുടെ യുവജന സംഘടനയായ ആര്‍.വൈ.എഫ്് ഇടുക്കി ജില്ലാ സമ്മേളനവും ഭാരവാഹി തെരഞ്ഞെടുപ്പും ശനിയാഴ്ച തൊടുപുഴയില്‍ നടക്കും. തൊടുപുഴ എന്‍ എസ്.എസ് യൂണിയന്‍ ഹാളില്‍ ഉച്ചയക്ക് രണ്ട് മണിയ്ക്ക് നടക്കുന്ന സമ്മേളനം കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ഷാജി ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തും. എം.കെ രൂപക് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ സംസാരിക്കുമെന്ന് മാധ്യമ വിഭാഗം സെക്രട്ടറി രഞ്ജിത് കെ ഗോപാലൻ അറിയിച്ചു