പാർട്ടി കോൺഗ്രസ് വേദിയിൽ മൈക്കിളപ്പനായി പിണറായി വിജയൻ
കണ്ണൂർ :കേരളത്തിൽ ഇപ്പോൾ ‘ചാമ്പിക്കോ’ ട്രെൻഡ് കത്തി കയറുകയാണ്. ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയനും ട്രെൻഡിന്റെ ഭാഗം ആയിരിക്കുകയാണ്.
കണ്ണൂരിൽ നടക്കുന്ന 23 ആം പാർട്ടി കോൺഗ്രസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്കെത്തുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗകുന്നത്. കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ പൊളിറ്റ് ബ്യൂറോ അംഗങ്ങൾക്കൊപ്പം ഫോട്ടോ എടുക്കുന്ന വേളയിലുള്ളതാണ് വീഡിയോ. എംഎ ബേബി, എസ് രാമചന്ദ്രൻ പിള്ള, കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള നേതാക്കൾ ഇരിക്കുന്ന ഫ്രെയിമിലേക്ക് പിണറായി നടന്നെത്തുന്ന വീഡിയോ വൻ ഹിറ്റാണ്. പ്രതിനിധികളെല്ലാം ആദ്യമേ ഇരിപ്പുറപ്പിച്ചൂ. പിന്നാലെ സ്ലോ മോഷനില്‍ മൈക്കിളപ്പനായി മുഖ്യമന്ത്രി പിണറായി രംഗപ്രവേശം ചെയ്തു.