കോട്ടയത്തുനിന്നും വിനോദയാത്ര പോയ സംഘത്തിലെ മൂന്ന് വിദ്യാർത്ഥികൾ ഉടുപ്പി സെന്റ്മേ രിസ് ബീച്ചിൽ മുങ്ങിമരിച്ചു
കോട്ടയം: ഏറ്റുമാനൂര്‍ സ്വകാര്യ എന്‍ജീനിയറിങ്ങ് കോളജില്‍ നിന്നു വിനോദ യാത്രയ്ക്കുപോയ സംഘത്തിലെ മൂന്നു വിദ്യാര്‍ഥികള്‍ മണിപ്പാലില്‍ മുങ്ങി മരിച്ചു. അവസാന വര്‍ഷ ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ കോട്ടയം കുഴിമറ്റം ചേപ്പാട്ടുപറമ്പില്‍ അമല്‍ സി.അനില്‍, ഉദയംപേരൂര്‍ ചിറമേല്‍ ആന്റണി ഷിനോയി, പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന്‍ റെജി എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചകഴിഞ്ഞു1.30നു കര്‍ണാടകത്തിലെ ഉടുപ്പിയ്ക്കു സമീപം സമീപം മാല്‍പ്പെ സെന്റ് മേരീസ് ബീച്ചിലായിരുന്നു അപകടം. ബീച്ചിലൂടെ നടക്കുന്നതിനിടെ ശക്തമായ തിരയെത്തുകയും മൂവരും തിരയില്‍പ്പെടുകയായിരുന്നു. രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മൂന്നാമത്തെയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കണ്ടെത്തിയ മൃതദേഹങ്ങള്‍ മണിപ്പാല്‍ കിംസ് ആശുപത്രിയിലേക്കു മാറ്റി.
രണ്ടു ബസുകളിലായി 77 വിദ്യാര്‍ഥികളും നാല് അധ്യാപകരും ഉള്‍പ്പെടുന്ന സംഘം ഇന്നലെ (ബുധനാഴ്ച) വൈകിട്ടാണ് യാത്ര തിരിച്ചത്.