കോട്ടയം പാലാ- പൊന്‍കുന്നം റോഡില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര് കൊല്ലപ്പെട്ടു.
കോട്ടയം: പാലാ- പൊന്‍കുന്നം റോഡില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര് കൊല്ലപ്പെട്ടു. ബൈസണ്‍വാലി വാഴക്കലിങ്കല് നാരായണന്റെ മകന് മണി(65), കുമളി മേട്ടില്‍ വീട്ടില്‍ ഷംല എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്.
രണ്ട് മൃതദേഹങ്ങളും പാലാ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതായി പാലാ സ്റ്റേഷന് ഹൗസ് ഇന്‍സ്പെക്ടര്‍ കെ.പി. ടോംസണ് അറിയിച്ചു. മേല്‍ നടപടികള്‍ പുരോഗമിക്കുകയാണ്.