കെ.എം മാണി പാർലമെന്ററി ജനാധിപത്യത്തിന്റെ മർമ്മം അറിഞ്ഞ രാഷ്ട്രീയ നേതാവ്: പി.എസ് ശ്രീധരൻ പിള്ള

Spread the love

കെ.എം മാണി പാർലമെന്ററി ജനാധിപത്യത്തിന്റെ മർമ്മം അറിഞ്ഞ രാഷ്ട്രീയ നേതാവ്: പി.എസ് ശ്രീധരൻ പിള്ള

കൊച്ചി : ജനാധിപത്യത്തിന്റെ മർമ്മമറിഞ്ഞ രാഷ്ട്രീയ നേതാവായിരുന്നു കെ.എം മാണിയെന്ന് ഗോവ.ഗവർണർ പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു. സന്തുലിതമായ സംസ്ഥാനവും സംതൃപ്തമായ കേന്ദ്രവും എന്ന കെ.എം മാണിയുടെ ആശയത്തിന്റെ പൂർണത ഇപ്പോഴാണ് വ്യക്തമായതെന്നും അദേഹം പറഞ്ഞു. കെഎംമാണി ലീഗല്‍ എക്‌സലന്‍സി അവാര്‍ഡ് വിതരണം കൊച്ചിയിൽ നിർവഹിക്കുകയായിരുന്നു അദേഹം. കെ.എം മാണിയുടെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമാണ്. രാഷ്ട്രീയക്കാരനായിരുന്നു കൊണ്ട് തന്നെ സാധാരണക്കാരുടെ വികാരങ്ങളെയും വിചാരങ്ങളെയും കൃത്യമായ മനസ്സിലാക്കിയ നേതാവായിരുന്നു കെഎം മാണി. ആളുകളെ തന്നിലേക്ക് അടുപ്പിക്കാനുള്ള പ്രത്യേക കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു. പാലാക്കാരുടെ എല്ലാം സ്വന്തം എംഎൽഎയാണ് അരനൂറ്റാണ്ടോളം കെഎം മാണി കഴിഞ്ഞത്. എൻറെ നിലപാടുകൾ കൃത്യമായി ആയി ഏത് വേദിയിലും അവതരിപ്പിക്കാനും അവരെ തന്നിലേക്ക് ആകർഷിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അനുഭവജ്ഞാനമുള്ള
പ്രായോഗിക രാഷ്ട്രീയക്കാരനായിരുന്നു കെ.എം മാണിയെന്നും അദ്ദേഹം പറഞ്ഞു.

പ്രഥമ കെഎംമാണി ലീഗല്‍ എക്‌സലന്‍സി അവാര്‍ഡ് പ്രശസ്ത ക്രിമിനല്‍ അഭിഭാഷകന്‍ ജിഎം ഇടിക്കുളയ്ക്ക് ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ചടങ്ങിൽ സമ്മാനിച്ചു. ചടങ്ങില്‍ കേരള കോണ്‍ഗ്രസ് (എം)ചെയര്‍മാന്‍ ജോസ് കെ മാണി എം പി മുഖ്യപ്രഭാഷണം നടത്തി. ജസ്റ്റിസ് എബ്രഹാം മാത്യു, അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണക്കുറുപ്പ്, ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ.എന്‍ അനില്‍കുമാര്‍, ന്യൂനപക്ഷ വികസന ധനകാര്യ
കോർപറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ്,കേരള ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോസഫ് ജോണ്‍, ജനറല്‍ സെക്രട്ടറി അഡ്വ. ജസ്റ്റിന്‍ ജേക്കബ്, അഡ്വ സിറിയക് കുര്യൻ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *