മഹാത്മാഗാന്ധി സര്‍വകലാശാലാ കലോത്സവത്തിൽ എറണാകുളം തേവര എസ്എച്ച് കോളജിനു കലാകിരീടം
മഹാത്മാഗാന്ധി സര്‍വകലാശാലാ കലോത്സവത്തിൽ എറണാകുളം തേവര എസ്എച്ച് കോളജിനു കലാകിരീടം.
പത്തനംതിട്ട :പത്തനംതിട്ടയിലെ ഏഴു വേദികളിലായി അഞ്ചുനാൾ നീണ്ട കലോത്സവത്തിൽ 131 പോയിന്റ് തേവര കോളജ് കരസ്ഥമാക്കി.
തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് 68 പോയിന്റുകളോടെ രണ്ടാംസ്ഥാനത്തെത്തി.
മൂന്നാമതുള്ള എറണാകുളം മഹാരാജാസിന് 67 പോയിന്റാണുള്ളത്.
സിഎംഎസ് കോളജ് കോട്ടയം – 50,
സെന്റ് സേവ്യേഴ്സ് ആലുവ – 27,
എംഇഎസ് മാരംപള്ളി – 23,
സെന്റ് തോമസ് പാലാ – 22.
ബിസിഎം കോട്ടയം – 21,
സെന്റ് തെരേസാസ് എറണാകുളം – 19 എന്നിങ്ങനെയാണ് മറ്റു ‘കോളജുകളുടെ പോയിന്റ് നില.
എറണാകുളം സെന്റ് തെരേസാസ് കോളജിലെ തേജ സുനിൽ, തൃപ്പൂണിത്തുറ ആർഎൽവി കോളജിലെ കെ.ആർ. പ്രിയദത്ത എന്നിവരാണ് പെൺകുട്ടികളിൽ പോയിന്റുനിലയിൽ മുന്നിട്ടു നിന്നത്.
ആൺകുട്ടികളിൽ പാലാ സെന്റ് തോമസ് കോളജിലെ പി.ആർ. ഹരികൃഷ്ണനാണ് ഏറ്റവും കൂടുതൽ പോയിന്റ്. എട്ടു പോയിന്റാണ് ഹരികൃഷ്ണനുള്ളത്.
ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ തൃപ്പൂണിത്തുറ ആർഎൽവി കോളജിലെ തൻവി രാകേഷിനു പ്രത്യേക പുരസ്കാരം നൽകി. 13 പോയിന്റാണ് തൻവിക്കുള്ളത്.
ഇതാദ്യമായാണ് സർവകലാശാലാ കലോത്സവത്തിൽ ട്രാൻസ്ജെൻഡർ വിഭാഗത്തെ പ്രത്യേകമായി മത്സരിപ്പിച്ചത്.