ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾക്ക് വരുന്ന സീസണിൽ കൊച്ചി വേദിയാകും.

Spread the love

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾക്ക് ഇനി വരുന്ന സീസണിൽ കൊച്ചി വേദിയാകും.

കൊച്ചി :ഐ എസ് എൽ മത്സരങ്ങൾക്ക് ഇക്കൊല്ലം കൊച്ചി ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം വേദിയാകും.

2022 ഒക്ടോബർ മുതൽ 2023 മാർച്ച് വരെ നീളുന്ന ഐ എസ് എൽ സീസണിൽ കേരള ബ്ളാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കൂടിയായ കൊച്ചിയിൽ 10 മത്സരങ്ങൾ നടക്കും. മാത്രമല്ല, ഉദ്ഘാടന മത്സരം കൊച്ചിയിൽ തന്നെ നടക്കുവാനുമുള്ള സാധ്യതയേറെയാണ്.

ഓഗസ്റ്റ് മാസത്തോടെ കേരള ബ്ളാസ്റ്റേഴ്സ് ടീം കൊച്ചിയിൽ വന്ന് പരിശീലനം ആരംഭിക്കും.

കേരള ബ്ളാസ്റ്റേഴ്‌സിന്റെ കൊച്ചിയിലെ എല്ലാ പ്രവർത്തനങ്ങൾക്കും ജിസിഡിഎ സഹായവും സഹകരണവും തുടർന്നും നൽകും.

കേരളത്തിലെ ഫുട്ബോളിന്റെ വികസനത്തിനും കൂടുതൽ മത്സരങ്ങൾ കൊച്ചിയിലേക്ക് കൊണ്ടുവരുവാനും ജി സി ഡി എ യും ബ്ളാസ്റ്റേഴ്‌സും ഒരുമിച്ച് ശ്രമിക്കും.

സ്റ്റേഡിയം പരിസരം കൂടുതൽ ആകർഷകമാക്കുക, അശാസ്ത്രീയമായ പാർക്കിംഗ് നിയന്ത്രിക്കുവാൻ മൾട്ടിലെവൽ പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തുക എന്നിവ ജിസിഡിഎ അടിയന്തിരമായി ഏറ്റെടുത്ത് നടപ്പിലാക്കും

കേരള ബ്ലാസ്റ്റേഴ്സിൻറെ നേതൃത്വത്തിൽ ആരംഭിക്കുവാൻ ഉദ്ദേശിക്കുന്ന കേരളത്തിലെ ആദ്യത്തെ ഫുട്ബോൾ മ്യൂസിയത്തിനായുള്ള സ്ഥലസൗകര്യവും സഹകരണവും ജിസിഡിഎ നൽകും.

കേരളബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്കുള്ള ആരാധകപിന്തുണയും കഴിഞ്ഞ സീസണിലെ മത്സരങ്ങൾ ലൈവ് സ്ട്രീമിങ്ങ് നടത്തിയതിലെ ജനപങ്കാളിത്തവും കണക്കിലെടുത്ത് വരുന്ന സീസണിലേക്ക് കൂടുതൽ ആരാധകരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പാണ് ജി സി ഡി എ യും കേരള ബ്ളാസ്റ്റേഴ്‌സും സമയബന്ധിതമായി, സംയുക്തമായി നടത്തുന്നത്.

ജി സി ഡി എ ചെയർമാൻ ശ്രീ കെ ചന്ദ്രൻപിള്ള, കേരള ബ്ളാസ്റ്റേഴ്സ് ഡയറക്ടർ ശ്രീ നിഖിൽ ഭരദ്വാജ് എന്നിവർ ജി സി ഡി എ യിലെയും കേരള ബ്ലാസ്റ്റേഴ്‌സിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് ഈ കാര്യങ്ങൾ ധാരണയിലായത്.

Leave a Reply

Your email address will not be published. Required fields are marked *