സംസ്ഥാനത്ത്ക ടുത്ത വിലക്കയറ്റത്തിൽ നിർമാണ മേഖല സ്ഥംഭനത്തിലേക്ക്.

Spread the love

സംസ്ഥാനത്ത്ക ടുത്ത വിലക്കയറ്റത്തിൽ നിർമാണ മേഖല സ്ഥംഭനത്തിലേക്ക്.

കൊച്ചി :ഇന്ധനവില വർധനവിന് പിന്നാലെ സിമന്റിനും കമ്പിക്കും പൊള്ളുന്ന വിലക്കയറ്റം. അതോടൊപ്പം എം സാൻഡ് (പാറമണൽ), ചെങ്കല്ല്, സിമന്റ് കട്ട, ഹോളോബ്രിക്സ് എന്നിവയുടെ വിലയും ഉയർന്നു. ഇതോടെ നിർമാണ മേഖല കടുത്ത പ്രതിസന്ധിയിലായി. കഴിഞ്ഞ കുറച്ച് ദിവസത്തിനിടെ നിർമാണച്ചെലവിൽ 20 ശതമാനത്തിലധികം വർധനവുണ്ടായതായി ഈ മേഖലയിലയിലുള്ളവർ പറയുന്നു.

കഴിഞ്ഞ ഒരുമാസത്തിനിടെയാണ് കോൺക്രീറ്റിന് ഉപയോ​ഗിക്കുന്ന ടിഎംടി കമ്പിയുടെ വില ഇത്രയധികം ഉയർന്നത്. 20 രൂപയിലേറെയാണ് വർധിച്ചത്. നിലവിൽ 85 രൂപക്ക് മുകളിലാണ് വില. നേരത്തെ ശരാശരി 65 രൂപക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ടിഎംടി കമ്പികളുടെ വില ഇരട്ടിയായി. കൊവിഡിന് മുമ്പ് ശരാശരി 45-50 രൂപയായിരുന്നു വിലയെന്ന് വ്യാപാരികൾ പറയുന്നു. കൊവിഡ് കാലത്ത് നിർമാണ സാമ​ഗ്രികളുടെ വിലയിൽ വൻ കുതിപ്പുണ്ടായി. ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾക്കാണ് വലിയ വില നൽകേണ്ടി വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *