വഴക്കിനിടയിൽ നവവധു പിടിച്ചു തള്ളി ഭർതൃ മാതാവിന് ദാരുണാന്ത്യം.പൊൻകുന്നം സ്വദേശിനിയെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു.
അബുദാബി :വഴക്കിനിടയിൽ നവവധു പിടിച്ചു തള്ളി ഭർതൃ മാതാവിന് ദാരുണാന്ത്യം.പൊൻകുന്നം സ്വദേശിനിയെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു.
ആലുവ സ്വദേശി മഞ്ജുവിന്റെ ഭാര്യ ഷജനയെയാണ് അബുദാബി പോലീസ് അറസ്റ്റ് ചെയ്തത്. ആഴ്ചകൾക്ക് മുൻപാണ് റൂബിയും ഷജനയും സന്ദർശക വിസയിൽ എത്തിയത്
വന്നതിൽപ്പിന്നെ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. റൂബി തന്നെയായിരുന്നു ഭക്ഷണം പാചകം ചെയ്തിരുന്നത്. തന്നെ പാചകം ചെയ്യാൻ അനുവദിക്കുന്നില്ലെന്നായിരുന്നു ഷജ്നയുടെ പരാതി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് റൂബിയുടെ മരണത്തിനിടയാക്കിയ സംഭവം.
രണ്ടു ദിവസമായി ഇരുവരും സംസാരിക്കാത്തത് സംബന്ധിച്ച് സഞ്ജു ചോദിക്കുന്നതിനിടെ പ്രകോപിതയായ ഷജ്ന റൂബിയെ തള്ളി നിലത്തിട്ടു. ബഹളംകേട്ട് അയൽപക്കത്തുള്ളവർ വാതിലിൽ തട്ടിയപ്പോൾ തുറക്കാനായി സഞ്ജു മാറിയ സമയത്ത് റൂബിയെ മർദിച്ചതായും പറയുന്നു.‘എനിക്ക് ഇവിടെ നിൽക്കണ്ട മോനെ, എത്രയും വേഗം നാട്ടിലേക്ക് അയക്കൂ’ എന്നാണ് ഉമ്മ അവസാനമായി പറഞ്ഞതെന്ന് സഞ്ജു പറഞ്ഞു. കുറച്ചുകഴിയുമ്പോഴേക്കും അബോധാവസ്ഥയിലായി. പൊലീസ് എത്തി മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം ബദാസായിദ് ആശുപത്രിയിലേക്കു മാറ്റി. ഷജ്നയെ പൊലീസ് അറസ്റ്റ് ചെയ്തു.
ആലുവ കുറ്റിക്കാട്ടുകര ഉദ്യോഗമണ്ഡൽ എടമുള സ്വദേശി സഞ്ജുവിന്റെ പിതാവ് മുഹമ്മദ് നേരത്തെ മരിച്ചിരുന്നു.ഗയാത്തി അൽ അൻസാരി എക്സ്ചേഞ്ചിലായിരുന്നു സഞ്ജുവിന് ജോലി. ജനുവരി 25ന് ഓൺലൈനിലൂടെയാണ് കോട്ടയം പൊൻകുന്നം സ്വദേശിനി ഷജ്നയെ നിക്കാഹ് ചെയ്തത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു.