സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കാനാകില്ലെന്നു ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍

Spread the love

കൊച്ചി :സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കാനാകില്ലെന്നു ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേന്ദ്രം സംസ്ഥാനത്തിനു നല്‍കുന്ന നികുതി വിഹിതത്തില്‍ വലിയ കുറവാണ് ഇപ്പോഴുള്ളതെന്നും മന്ത്രി പറഞ്ഞു. അതേസമയം 10 ദിവസത്തിനിടെ പെട്രോളിന് ലീറ്ററിന് 9 രൂപ 15 പൈസയും ഡീസലിന് 8 രൂപ 84 പൈസയുമാണ് കൂടിയത്. ഇതോടെ തിരുവനനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 115.54 രൂപയും ഡീസലിന് 102.25 രൂപയുമായി വില ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോളിന് 113.46 രൂപയും ഡീസലിന് 100.40 രൂപയുമാണ് വില. കോഴിക്കോട് പെട്രോള്‍ ലീറ്ററിന് 113.63 രൂപയും ഡീസലിന് 100.58 രൂപയുമാണ് ഇന്നലത്തെ വില.

Leave a Reply

Your email address will not be published. Required fields are marked *