പാക്കിസ്ഥാൻ ദേശീയ അസംബ്ലി പിരിച്ചുവിട്ടു
പാക്കിസ്ഥാൻ ദേശീയ അസംബ്ലി പിരിച്ചുവിട്ടു.
ലഹോർ:പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അഭ്യർഥന അംഗീകരിച്ച് പ്രസിഡന്റാണ് 342 അംഗ ദേശീയ അസംബ്ലി പിരിച്ചുവിട്ടത്.
പാക്കിസ്ഥാന് പാര്‍ലമെന്റില്‍ ഇമ്രാന് ഖാനെതിരായ അവിശ്വാസ വോട്ടെടുപ്പ് ഡെപ്യൂട്ടി സ്പീക്കര്‍ തള്ളിയിരുന്നു. അവിശ്വാസ പ്രമേയം ഭരണഘടനയ്ക്ക് എതിരാണെന്നായിരുന്നു അദ്ദേഹം നൽകിയ വിശദീകരണം. ഇതിന് തൊട്ടു പിന്നാലെയാണ് ദേശീയ അസംബ്ലി പിരിച്ചു വിടാൻ ഇമ്രാൻ ഖാൻ പ്രസിഡന്റിനോട് അഭ്യർഥിച്ചത്.
ദേശീയ അസംബ്ലി പിരിച്ചുവിട്ട സാഹചര്യത്തിൽ പാക്കിസ്ഥാൻ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ കാവല്‍ പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ തുടരും.