അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്
ലഖ്നോ: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പുറത്ത് വരും. രാവിലെ 8 മണി മുതൽ പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങും. പത്തോട് കൂടി ആദ്യ ഫലം പുറത്ത വന്ന തുടങ്ങും. ഉത്തർപ്രദേശിൽ ബിജെപി രണം നിലനിർത്തുമെന്നും പഞ്ചാബിൽ എഎപി ചരിത്ര വിജയം കുറിക്കുമെന്നുമാണ് എക്സിറ്റ് പോളുകൾ പറയുന്നത്. അഖിലേഷിന് ഈ തെരഞ്ഞെടുപ്പ് ഫലം നിലനിൽപ്പിന്റെ പ്രശ്നമായിരിക്കും.
ഉത്തരാഖണ്ഡിലും ഗോവയിലും തൂക്ക് മന്ത്രിസഭ വരുമെന്നാണ് പ്രവചനം. അതേസമയം, മണിപ്പൂരിൽ ബിജെപിക്ക് ഭരണ തുടർച്ചയുണ്ടാകുമെന്നാണ് സർവേകൾ പ്രവചിച്ചത്. ദേശീയ രാഷ്ട്രീയത്തിന്റെ ഭാവി പ്രവചിക്കൻ പോന്ന ഹിന്ദി ഹൃദയഭൂമിയിലെ ജനവിധിയിലേക്ക് ഉറ്റുനോക്കുകയാണ് രാജ്യം. തെരഞ്ഞെടുപ്പിന് ശേഷമുള്ള കൂട്ടുകെട്ടുകൾക്കായുള്ള അടിത്തറ പാകലുമായി അണിയറയിൽ തന്ത്രങ്ങൾ പാർട്ടികൾ മെനഞ്ഞു തുടങ്ങി കഴിഞ്ഞു.