കെ പി എ സി ലളിത അന്തരിച്ചു
*കെ പി എ സി ലളിത അന്തരിച്ചു.
74 വയസ്സായിരുന്നു.എറണാകുളം തൃപ്പൂണിത്തുറയിലെ മകൻ്റെ വീട്ടിലായിരുന്നു അന്ത്യം.ദീർഘനാളായി ചികിത്സയിൽ ആയിരുന്നു.കെ പി എ സി യുടെ നാടകങ്ങളിലൂടെയാണ് സിനിമയിൽ എത്തുന്നത്.
രണ്ട് തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരത്തിന് അർഹയായിട്ടുണ്ട്.
1978 ൽ സംവിധായകൻ ഭരതൻ്റെ ഭാര്യയായി.
ആലപ്പുഴ കായംകുളത്തായിരുന്നു ജനനം.
നിരവധി സിനിമകളിലൂടെ മലയാളികൾക്ക് മുന്നിൽ വിസ്മയം തീർത്ത നടിയാണ്.
മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്ക്കാരവും നേടിയിട്ടുണ്ട്.