മതത്തിന്റെ പേരിൽ കേന്ദ്ര സർക്കാർ ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്നു അനു ചാക്കോ
മതത്തിന്റെ പേരിൽ കേന്ദ്ര സർക്കാർ ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്നു അനു ചാക്കോ
കൊച്ചി :
മതത്തിന്റെ പേര് പറഞ്ഞ് രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത് എന്ന് രാഷ്ട്രീയ ജനത ദൾ സംസ്ഥാന പ്രസിഡന്റ് അനു ചാക്കോ .
ഇന്ത്യൻ ഭരണഘടനയിൽ പൗരന്റെ മൗലികമായ അവകാശങ്ങളിൽ ജാതിയും മതവും ചേർത്ത് മതേതര ഇന്ത്യയുടെ സൗഹാർദ്ദം തകർക്കുന്ന വർഗീയ ഫാസിസ്റ്റ് ശക്തികൾക്ക് കുട പിടിക്കുന്ന നിലപാടാണ് നരേന്ദ്ര മോദി ചെയ്യുന്നത്.
ഭരണപരമായ പരാജയവും, കർഷക സമരവും, ദാരിദൃവും, തൊഴിലില്ലാഴ്മയും , ആരോഗ്യ മേഖലയിലെ വൻ പരാജയവും
മറച്ച് വെക്കുന്നതിനും ചർച്ച ചെയ്യാതിരിക്കാനും വേണ്ടി വർഗീയത പറഞ്ഞ് ജനങ്ങളെ പരസ്പരം തമ്മിലടിപ്പിക്കുകയാണ് കേന്ദ്രസർക്കാർ ,
ഒരോ സംസ്ഥാനത്തും തിരത്തെടുപ്പ് അടുക്കുബോയേക്കും.
ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും ഭാഷയുടെയും പേരിൽ വിവാദങ്ങൾ ഉണ്ടാക്കി ജനദ്രോഹ നയങ്ങളിൽ നിന്നും ,
വികസന മുരടിപ്പിൽ നിന്നും സർക്കാർ ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണ് ,
ഭരണകൂട ഭീകരതയും അഴിമതിയും ജനങ്ങളുടെ മുന്നിൽ എത്തിക്കാൻ ശ്രമിക്കുന്ന
ദൃശ്യ പത്ര മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയും വഴങ്ങാത്തവർക്കെതിരെ വിലക്ക് ഏർപ്പെടുത്തിയും ജനാധിപത്യ അവകാശങ്ങളെ തകർക്കുന്ന ക്രൂരമായ ചെയ്തികളുമായാണ് കേന്ദ്ര സർക്കാറും നരേന്ദ്ര മോദിയും മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത് .
ഇതിനെതിരെ മതേതര ശക്തികൾ ഒറ്റകെട്ടായി പ്രതികരിക്കണമെന്നും , വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന് രാഷ്ട്രീയ ജനത ദൾ നേതൃത്വം നൽകുമെന്നും അനു ചാക്കോ പ്രസ്താവനയിൽ പറഞ്ഞു ……