ദിലീപിന്റെ ശബ്ദ പരിശോധന ഇന്ന്; എഫ്ഐആർ റദ്ദാക്കണമെന്ന് പ്രതിഭാഗം
ദിലീപിന്റെ ശബ്ദ പരിശോധന ഇന്ന്; എഫ്ഐആർ റദ്ദാക്കണമെന്ന് പ്രതിഭാഗം
കൊച്ചി :അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെയും കൂടുപ്രതികളുടെയും ശബ്ദ സാംപിൾ ഇന്ന് ശേഖരിക്കും. ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ശബ്ദം റെക്കോർഡ് ചെയ്യുന്നത്. അതേ സമയം എഫ്.ഐ.ആർ റദ്ദാക്കണമെന്ന് അവശ്യപെട്ട് പ്രതിഭാഗം ഉടൻ ഹൈക്കോടതിയെ സമീപിക്കും. മുൻകൂർ ജാമ്യം നല്‍കിയതിനെതിരെ പ്രോസിക്യൂഷൻ സുപ്രീംകോടതിയെ സമീപിക്കാനും നിയമോപദേശം തേടിയിട്ടുണ്ട്.ഹൈക്കോടതി ദിലീപിന് മുൻകൂർ ജാമ്യം നൽകിയെങ്കിലും ക്രൈം ബ്രാഞ്ച് കേസന്വേഷണവുമായി മുന്നോട്ട് തന്നെയാണ്. ബാലചന്ദ്രകുമാർ നൽകിയ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം പ്രതികളുടെത് തന്നെയാണോ എന്ന് ശാസ്ത്രീയമായി ഉറപ്പിക്കുയാണ് അടുത്ത ലക്ഷ്യം. അതിനായി ഇന്ന് കൊച്ചി ചിത്രഞ്ജലി സ്റ്റുഡിയോയിൽ ദിലീപിന്റെയും അനൂപിന്റെയും സുരാജിന്റെയും ശബ്ദ സാംപിളുകൾ ശേഖരിക്കും. 11 മണിയോടെ സ്റ്റുഡിയോയിൽ എത്താനാണു നിർദേശം.