ആതിരപ്പള്ളി കണ്ണക്കുഴിയിൽ ഒറ്റയാന്റെ ആക്രമണത്തിൽ അഞ്ച് വയസ്സുകാരിക്ക് ദാരുണ അന്ത്യം
ആതിരപ്പള്ളി കണ്ണക്കുഴിയിൽ ഒറ്റയാന്റെ ആക്രമണത്തിൽ അഞ്ച് വയസ്സുകാരിക്ക് ദാരുണ അന്ത്യം
പുത്തൻചിറ സ്വദേശി കാച്ചാട്ടിൽ നിഖിലിന്റെ മകൾ ആഗ്നിമിയ എന്ന 5 വയസുകാരിയാണ് മരിച്ചത്.
ഇന്ന് വൈകിട്ട് ആറരയോടെ കണ്ണംകുഴിയിൽ ഇവരുടെ വീടിന് സമീപത്ത് നിന്നും അൽപം മാറിയാണ് ഒറ്റയാനെ കണ്ടത് ആനയെ കണ്ട് വീട്ടുകാർ ചിതറി ഒന്നുന്നതിനിടയിൽ കുട്ടിയെ ആന ആക്രമിക്കുകയായിരുന്നു.
ചവിട്ടിയതായും പറയുന്നു. കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ അച്ഛൻ നിഖിലിനും മുത്തച്ഛൻ ജയനും പരിക്കേറ്റു . മൂന്ന് പേരെയും നാട്ടുകാർ ചേർന്ന് ചാലക്കുടി സെന്റ് ജെയിംസ് ആ രൂപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തുമ്പൊഴേക്കും ആഗ്മിനിയ മരണപെട്ടിരുന്നു.