വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് അഴിമതി.അനിൽ അക്കര സുപ്രീം കോടതിയെ സമീപിക്കും
വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് അഴിമതി.അനിൽ അക്കര സുപ്രീം കോടതിയെ സമീപിക്കും
തൃശൂർ :വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണത്തിൽ വലിയ രീതിയിലുള്ള തട്ടിപ്പ് നടന്നുവെന്ന് വ്യക്തമായതായി മുൻ എംഎൽഎയും കെപിസിസി നിർവാഹക സമിതി അംഗവുമായ അനിൽ അക്കര.
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി നടന്നിരുന്നെങ്കിൽ സംസ്ഥാനത്തൊട്ടാകെ ഇത്തരത്തിൽ അഴിമതി തട്ടിപ്പ് നടത്താനുള്ള പദ്ധതി ഉണ്ടായിരുന്നതായും അനിൽ അക്കര.
സ്വപ്ന സുരേഷിന്റ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ വിപുലമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് അടിയന്തരമായി സുപ്രീം കോടതിയെ സമീപിക്കും.
വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണ അഴിമതിയിലെ പ്രധാനിയായ യുഎഇ കോൺസുലേറ്റിലെ ഫിനാൻസ് ഓഫീസറായിരുന്ന ഓഫീസർ ഗാലിദിനെ അറസ്റ്റ് ചെയ്യാൻ കേന്ദ്ര സർക്കാർ ഇടപെടണം.