Skip to content
മലയാള സിനിമ ലോകം അക്ഷമരായി കാത്തിരിയ്ക്കുന്ന സി ബി ഐ 5 എന്ന ചിത്രത്തിലെ വേഷം അന്ന രാജൻ ഉപേക്ഷിച്ചു! ഏതൊരു തുടക്കകാരിയുടെയും സ്വപ്‌ന തുല്യമായ വേഷമാണ് നടി വേണ്ട എന്ന് പറഞ്ഞത്. അതിന്റെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ നടി.മമ്മൂട്ടിയ്‌ക്കൊപ്പം ഒരു സിനിമ ചെയ്യണം എന്നത് മലയാളത്തില്‍ നിന്നുള്ള എന്നല്ല, അങ്ങ് ബോളിവുഡില്‍ വരെയുള്ള നായികമാരുടെ സ്വപ്‌നമാണ്. ആ ആഗ്രഹത്തിന്റെ പുറത്താണ് ബല്‍റാം വേഴ്‌സസ് താരദാസ് എന്ന ചിത്രത്തില്‍ കത്രീന കൈഫ് നായികയായി എത്തിയത്. പറഞ്ഞ് പറഞ്ഞ് അവസാനം മഞ്ജു വാര്യരും ദ പ്രീസ്റ്റ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചു. ഇനിയും ആ ആഗ്രഹം മനസ്സില്‍ കൊണ്ടു നടക്കുന്ന പല നായികമാരും ഉണ്ട്. എന്നിട്ടും അന്ന രാജന്‍ ആ അവസരം വേണ്ട എന്ന് വച്ചുഅതും മലയാള സിനിമ ലോകം അക്ഷമരായി കാത്തിരിയ്ക്കുന്ന സി ബി ഐ 5 എന്ന ചിത്രത്തിലെ വേഷം!! ഏതൊരു തുടക്കകാരിയുടെയും സ്വപ്‌ന തുല്യമായ വേഷമാണ് അന്ന രാജന്‍ ഉപേക്ഷിച്ചത്. അതിന്റെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ നടി.ഏറ്റെടുത്ത മറ്റൊരു ചിത്രത്തിന്റെ ഡേറ്റുമായി ക്ലാഷ് ആയത് കാരണമാണ് സിബിഐ 5 ഉപേക്ഷിക്കേണ്ടി വന്നത്. അക്കാര്യം മമ്മൂക്കയെ വിളിച്ച് നേരിട്ട് പറഞ്ഞിരുന്നു എന്നും അടുത്ത ഒരു മമ്മൂക്ക ചിത്രത്തില്‍ അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും അഭിനയിക്കും എന്നും അന്ന പറയുന്നു.