കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കി പോലീസ്
തിരുവനന്തപുരം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കി പോലീസ്. ഇതുമായി ബന്ധപ്പെട്ട കേസ് വിവരങ്ങളും അപ്പീൽ നൽകാനുള്ള ശുപാർശയും എജിയ്ക്ക് കൈമാറി. നടപടികൾ വേഗത്തിലാക്കാൻ പോലീസ് മേധാവി എജിയോട് ആവശ്യപ്പെട്ടതായും മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു.
കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധി വന്നതിന് പിന്നാലെ തന്നെ അപ്പീൽ പോകുമെന്ന് പോലീസ് പ്രഖ്യാപിച്ചിരുന്നു. കൃത്യമായി അന്വേഷണം നടത്തി തെളിവുകൾ കൈമാറിയെന്ന് അവകാശപ്പെട്ടിട്ടും വിധി തിരിച്ചടിയായതോടെയായിരുന്നു അപ്പീൽ നടപടികളുമായി മുന്നോട്ട് പോകുമെന്ന പോലീസിന്റെ പ്രതികരണം.